ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. 101600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായിട്ടില്ല.

ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപയായിരുന്നതാണ് ഡിസംബര്‍ ആയതോടെ ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇന്ന് 1,760 രൂപ ഉയര്‍ന്നാണ് പവന്‍ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വര്‍ധിച്ച് 12,700 ആയി. പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോഴുള്ള സ്വര്‍ണ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാകും.