Kerala

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

സർവകാല റെക്കോഡിട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്.

മലയാളികൾക്ക് ചെറിയ ഒരാശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് സംസ്ഥാനത്ത് പൊന്നിന്‍റെ വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ നിന്നും 1 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,944 രൂപയായി.

ഇന്നലെ ഒരു ഗ്രാമിന് 9945 രൂപയായിരുന്നു. ഒരു പവന് 9 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 79,552 രൂപയായി കുറഞ്ഞിട്ടുണ്ട്.

വമ്പൻ മാറ്റമല്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ താഴേക്ക് വില പോകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top