Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

കഴിഞ്ഞ ദിവസങ്ങളിലായി റെക്കോർഡ് വിലയുമായി കുതിക്കുകയായിരുന്നു സ്വർണ്ണം. എണ്‍പതിനായിരം രൂപയും കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണിപ്പോൾ സ്വർണ വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില നിലവാരമാണ് ഇന്ന് സ്വർണ്ണത്തിനുള്ളത്. പവന് 81,040 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു സ്വർണ്ണത്തിന്.

ഇന്നലത്തെ റേറ്റ് ആയ 10,130 രൂപ തന്നെയാണ് ഇന്നും ഗ്രാമിന്. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്.

പിന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top