Kerala
സ്വർണ്ണ വില ഇന്നലെ 200 രൂപാ കൂടിയപ്പോൾ ഇന്ന് പവന് 120 രൂപാ കൂടി ഇതോടെ പവന് 36720 രൂപായായി
കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായി. പുതുവർഷത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച പവന് 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.