പാലാ:കൃത്രിമ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് ജിഎൻഎ കരാറിന്റെ മറവിൽ പവർ ഗ്രൂപ്പ് ഭരണത്തിൽ നടത്താൻ ശ്രമിച്ച പകൽ കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി.

പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ നടത്തിയ സമരം സിപിഐ എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഡി കെ അമൽ അധ്യക്ഷനായി. സെക്രട്ടറി രഞ്ജിത്ത് സന്തോഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എൻ ആർ വിഷ്ണു, ശിവദാസ് എന്നിവർ സംസാരിച്ചു.
