Kerala

പാലാ ളാലം സെന്റ് മേരീസ് പള്ളിയിൽ നിത്യ സഹായ മാതാവിന്റെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായമാതാവിന്റെ നൊവേന തിരുനാളിന് കോടി ഉയർന്നു.ഇടവക വികാരി ഫാദർ ജോസഫ് തടത്തിലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്. നവംബർ 13 വെള്ളിയാഴ്ച മുതൽ 22 ഞായറാഴ്ച വരെ ഭക്തിനിർഭരമായി നൊവേന തിരുന്നാൾ ആഘോഷിക്കും. കൊടിയേറ്റിനു ശേഷം  ആഘോഷമായ വിശുദ്ധ കുർബാനയും  നൊവേനയും ഉണ്ടായിരുന്നു .വൈകിട്ട് 6.30 ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും .

തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30, 7, 9.30 എന്നീ സമയങ്ങളിലും വൈകുന്നേരം 4.30, 6.30 എന്നീ സമയങ്ങളിലും ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 4.30ന് ദിവ്യകാരുണ്യ ആരാധനയും ജപമാലയും വൈകുന്നേരം 4ന് ആഘോഷമായ ജപമാലയും ഉണ്ടായിരിക്കും. നവംബർ 21 ശനിയാഴ്ച വൈകുന്നേരം 4.30 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വാഹനവെഞ്ചിരിപ്പ് ഉണ്ടായിരിക്കും

പ്രധാന തിരുനാൾ ദിനമായ നവംബർ 22 ഞായറാഴ്ച രാവിലെ 4.15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും. അന്നേദിവസം രാവിലെ 5.30, 7, 9.30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും നടക്കും.

ഉച്ചകഴിഞ്ഞ് 3ന് വാദ്യമേളം, 3.45ന് പ്രസുദേന്തിവാഴ്ച, 4ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശവും മാർ തോമ നസ്രാണി ദയറ കാപ്പുംതല അസി.റക്ടർ തോമസ് തയ്യിൽ തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം വഴി ലഭിച്ച ദൈവാനുഗ്രഹങ്ങൾക്ക് കൃതജ്ഞതയർപ്പിച്ചുകൊണ്ട് മുത്തുക്കുടകൾ സമർപ്പിക്കുന്നതിനും തിരുനാൾ ദിവസങ്ങളിൽ അവസരമുണ്ടായിരിക്കും. നിത്യസഹായ മാതാവിൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് എല്ലാ മരിയ ഭക്തരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.ഫാ. ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായഫാ. പോൾ കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ കൈക്കാരൻമാരായ ജോമോൻവേലിക്കകത്ത് ,ടെൻസൺ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവള്ളിൽ, സാബു തേനം മാക്കൽ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകും.

ഇന്ന് നവംബർ 13 വെള്ളി 

വിചിന്തനം : മംഗളവാർത്ത (ലൂക്കാ 1:26-38)

104.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല

05.30 am : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന

07.00 am : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന

09.30 am : ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന നൊവേന

04.00 pm : ആഘോഷമായ ജപമാല

(നേതൃത്വം : പ്രാർത്ഥനാഗ്രൂപ്പ് & AKCC ളാലം യൂണിറ്റ്)

04.30 pm : കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപപ്രതിഷ്ഠ ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം, നൊവേന

പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഫാ. ജോസഫ് തടത്തിൽ (വികാരി)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top