
മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം പാത്രിയര്‍ക്കീസ് പ .ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ ബാവ സമ്മാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ , ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ എന്നിവരുടെ സാന്നിധ്യത്തിലാണ് അവാർഡ് സമ്മാനിച്ചത്

സിനിമാലോകത്തുനിന്ന് ഒരാൾ ഈ വേദിയിൽ എത്തുന്നത് അപൂർവമാണെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തോമസ് പ്രഥമൻ ബാവയുമായുള്ള ആത്മബന്ധവും അദ്ദേഹം അനുസ്മരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചു.വിദ്വേഷം നിറയുന്ന കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമ്മൂട്ടി,

ശത്രുക്കളെ നേരിടുന്നതിനെക്കുറിച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാട് പങ്കുവെച്ചു.’ശത്രുക്കളെ ഇല്ലാതാക്കാൻ ചെറിയൊരു ട്രിക്ക് പ്രയോഗിക്കും. ശത്രുക്കളെ മിത്രങ്ങളാക്കിയാണ് അവരെ ഇല്ലാതാക്കുന്നത്’. വിദ്വേഷത്തിനും പകയ്ക്കും പകരം സൗഹൃദവും സ്നേഹവും വളർത്തണമെന്ന സന്ദേശമാണ് മമ്മൂട്ടിയുടെ വാക്കുകൾ മുന്നോട്ടുവെച്ചത്.