ജോർജ് ഫെർണാണ്ടസ് സ്മാരക പുരസ്കാരം ജി. അരുണിന് - Kottayam Media

Kerala

ജോർജ് ഫെർണാണ്ടസ് സ്മാരക പുരസ്കാരം ജി. അരുണിന്

Posted on

 

 

തിരുവനന്തപുരം: ലോക്ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ്റെ പ്രഥമ ജോർജ് ഫെർണാണ്ടസ് സ്മാരക മാധ്യമ പുരസ്ക്കാരം മംഗളം തിരുവനന്തപുരം യൂണിറ്റിലെ റിപ്പോർട്ടർ ജി. അരുണിന്.ജോർജ് ഫെർണാണ്ടസ് ചരമദിനമായ ഇന്ന് വൈകിട്ട് പുരസ്ക്കാരം സമ്മാനിക്കുമെന്ന് എൽബിആർഎൻ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് അറിയിച്ചു.

ജന്മഭൂമി റിപ്പോർട്ടർ ശിവ കൈലാസ്, മനോരമ ന്യൂസ് ലേഖകൻ ബിജു കൊപ്പം, മാതൃഭൂമി ലേഖകൻ ആർ. അനൂപ്, മെട്രോവാർത്ത ലേഖകൻ പുലിപ്പാറ യൂസഫ്, കലാപ്രേമി മാഹീൻ തുടങ്ങിയവർക്കാണ് മറ്റ് പുരസ്ക്കാരങ്ങൾ.ശ്രീജിത് ശ്രീവിലാസ് ചെയർമാനും ഷൈല എസ്.എൻ പുരം, ദുനുംസ് പേഴുമ്മൂട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version