നഗരസഭയിൽ ജെൻഡർ ബഡ്ജറ്റിംഗ് ശില്പശാല നാളെ - Kottayam Media

Kerala

നഗരസഭയിൽ ജെൻഡർ ബഡ്ജറ്റിംഗ് ശില്പശാല നാളെ

Posted on

 

പാലാ :-നഗരസഭയിൽ 18.01.22- ചൊവ്വാഴ്ച രാവിലെ 10- മുതൽ വൈകിട്ട് 5- മണി വരെ ജെൻഡർ ബഡ്ജറ്റിംഗ് 2022-23 സംബന്ധിച്ച് ഒരു ശില്പശാല, കോവിഡ് പ്രോട്ടോകോളിനു വിധേയമായി മാത്രം നടത്തുന്നതായി ചെയർമാൻ അറിയിച്ചു.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കിലയുടെ) അക്കാദമിക പിന്തുണയോടെയാണ് ഈ പരിശീലനം നടത്തുന്നത്.


സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 50 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് ജെന്റർ ബജറ്റിംഗ് ഈ വർഷം നടത്തുന്നത്. ഇതിൽ സംസ്ഥാന തലത്തിൽ ഉള്ള 11 മുനിസിപ്പാലിറ്റികളിൽ കോട്ടയം ജില്ലയിൽ നിന്ന് ഉൾപ്പെട്ടിട്ടുള്ള ഏക മുനിസിപ്പാലിറ്റി പാലാ മുനിസിപ്പാലിറ്റിയാണെന്നുള്ള ഒരു പ്രത്യേകതകൂടിയുണ്ട്.. അദ്ദേഹം ഓർമിപ്പിച്ചു.. ബജറ്റിനെ ലിംഗപദവി കാഴ്ചപ്പാടോടെ സൂക്ഷ്മവിശകലനം നടത്തുകയും എല്ലാ ലിംഗ ലൈംഗിക വിഭാഗങ്ങളും നേരിടുന്ന പ്രത്യാഘാതങ്ങളും അനുഭവിക്കുന്ന ഫലങ്ങളും വെവ്വേറെ വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലിംഗപദവി കാഴ്ച പ്പാടോടെ ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയയാണ് ജെൻഡർ ബജറ്റ്എന്നും ഇത് പ്രത്യേക ബജറ്റല്ലന്നും സ്ത്രീകൾക്കു മാത്രo ഉള്ള ബജറ്റ് അല്ലന്നും *ശില്പ ശാലയുടെ അധ്യക്ഷയും വൈസ് ചെയർപേഴ്സണും കൂടിയായ ശ്രീമതി സിജി പ്രസാദ് അഭിപ്രായപ്പെട്ടു.

ബജറ്റ് രൂപീകരണ പ്രക്രിയയെ വിശകലനം ചെയ്യുക , ബജറ്റ് നയങ്ങളുടെ ജെന്റർ വിശകലനം നടത്തുക, വരുമാനമുണ്ടാക്കുന്ന വഴികൾ എന്തിനൊക്കെ വിനിയോഗിക്കുന്നു എന്നു പരിശോധിക്കുക, പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ വിഭാഗങ്ങളുടെയും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുകയും ബഹുമുഖശേഷി വികസനം ഉറപ്പാക്കുകയും ചെയ്യുകയാണ് ജെന്റർ ബജറ്റിന്റെ ശില്പ ശാലയിലൂടെ ലക്ഷ്യം ഇടുന്നതെന്നും പാലാമുനിസിപ്പാലിയിലെ എല്ലാ ജന വിഭാഗങ്ങൾക്ക് നടപ്പ് വർഷത്തെ ബഡ്ജറ്റിംഗ് സമ്പ്രദായം വളരെയേറെ ഗുണപ്രദമാകുമെന്നും നഗരസഭ സെക്രട്ടറി വിശദീകരിച്ചു. ഈ ശില്പശാലയിൽ ക്ഷണിക്കപ്പെട്ട എല്ലാവരും ഈ പരിശീലന ക്ലാസ്സിൽ ആദ്യ അവസാനം പൂർണമായും പങ്കെടുക്കണമെന്നും ,ആയതിന്റെ പ്രയോജനം നഗരസഭക്കും അതുമൂലം നഗരവാസികൾക്കും ഉണ്ടാവട്ടെയെന്നു നഗരസഭാ ഉപാധ്യക്ഷ ശ്രീമതി.സിജി പ്രസാദ് അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version