പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; എട്ടു പേര്‍ക്ക് പരിക്ക് - Kottayam Media

India

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; എട്ടു പേര്‍ക്ക് പരിക്ക്

Posted on

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടത്തിൽ വീട് തകര്‍ന്നു. വീട്ടില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജവല്‍പുരി നംഗ്ലോയ് റോഡില്‍ കുന്‍വാര്‍ സിങ് നഗറിലാണ് സംഭവം. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വീട് പൂര്‍ണമായി തകര്‍ന്നുപോയി. വീട്ടില്‍ കുടുങ്ങി കിടന്ന മുഴുവന്‍ പേരെയും രക്ഷിച്ചു. ആളപായം ഇല്ലെങ്കിലും വീട്ടില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version