ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വിമര്‍ശനവും ആയി മുൻ ദേവസ്വംവകുപ്പ് മന്ത്രി ജി. സുധാകരന്.

കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞുകൊണ്ടിരിക്കുക ആണ്. അങ്ങനെ എപ്പോഴും പറയുന്നതുകൊണ്ട് ആയില്ല. ഇവിടെ എന്തൊക്കെ വൃത്തികേടുകള്‍ നടക്കുന്നു. അതിലും മുന്‍പന്തിയിൽ ആണ്, സുധാകരന് പറഞ്ഞു.
സ്വര്‍ണപ്പാളി മോഷ്ടിച്ചുകൊണ്ടുപോയി. അതിലും നമ്മള് നമ്പര്‍ വണ്ണാണ്. അതിൽ എല്ലാ പാര്‍ട്ടിക്കാരും അന്വേഷണം ആവശ്യപ്പെട്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ കെപിസിസി സാംസ്കാരിക സാഹിതിയുടെ തെക്കന്‍ മേഖലാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല കാര്യങ്ങളിലും നമ്മള് നമ്പര്‍ വണ്ണാണ്. പക്ഷേ, എത്രയോ കാര്യങ്ങളില്‍ പുറകിലാണ്. നമ്പര്‍ വണ്ണാകുന്നതല്ല. നമ്പര്‍ വണ്‍ എന്നു പറഞ്ഞാല്‍ ഇനി വളരാനില്ലെന്നാണ്. അങ്ങനെയാകാന്‍ മനുഷ്യന് പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.