ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് പഠിച്ച സ്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്.

വി എസ് പഠിച്ച ആലപ്പുഴ പറവൂര്‍ ഗവ. സ്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നാണ് ജി സുധാകരന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് ജി സുധാകരന് കത്തയച്ചു.
