ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍.

ഇടത് സര്‍ക്കാരില്‍ നിന്നും ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്നും നക്‌സലിസം തങ്ങൾ അംഗീകരിക്കുന്നതാണോയെന്നും ജി സുധാകരന്‍ ചോദിച്ചു. എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു പരസ്യവിമര്‍ശനം.

ഒരു എംഎല്‍എ സര്‍ക്കാര്‍ ഓഫീസില്‍ കയറി കാണിച്ചത് കണ്ടില്ലേ. നക്‌സല്‍ വരുമെന്നാണ് ഭീഷണി. നക്‌സലിസം നമ്മള്‍ അംഗീകരിക്കുന്നതാണോ? എംഎല്‍എ പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു. ഇത് പ്രമാണിമാരുടെ സംസ്‌കാരമാണ്. നമ്മുടെ സംസ്‌കാരമല്ല. ആ എംഎല്‍എ പഠിച്ചത് നമ്മുടെ പുസ്തകമല്ല. എന്നാല്‍ നില്‍ക്കുന്നത് നമ്മുടെ കൂടെ’, എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.

