Kerala

കടയുടമയുടെ സുഹൃത്താണെന്ന വ്യാജേന എത്തി; ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി യുവാവ്

തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം തട്ടി. കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തിയ വ്യക്തിയാണ് പണം തട്ടിയത്. വർക്കല ഇലകമൺ സ്വദേശി ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ ആണ് തട്ടിപ്പ് നടന്നത്.

കടയുടമയുടെ സുഹൃത്ത് എന്ന് പറഞ്ഞ് കടയിൽ എത്തിയ ഒരാൾ, ഉടമയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ച്, ജീവനക്കാരിയോട് 7000 ആവശ്യപ്പെട്ടു. ജീവനക്കാരി, കൗണ്ടറിൽ 1200 മാത്രമേ ഉള്ളൂവെന്ന് ജീവനക്കാരി പറഞ്ഞു.

ഉടമ പണം വാങ്ങാൻ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കി കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ വർക്കല പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കടയുടമ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top