രാമപുരത്തെ കുറുക്കൻ ആക്രമണം; എരുമേലിയിലെ കാട്ടുപോത്ത് ആക്രമണം പോലെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുന്നു - Kottayam Media

Kerala

രാമപുരത്തെ കുറുക്കൻ ആക്രമണം; എരുമേലിയിലെ കാട്ടുപോത്ത് ആക്രമണം പോലെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുന്നു

Posted on

കോട്ടയം :പാലാ രാമപുരത്തെ കുറുക്കൻ ആക്രമണത്തിൽ നാലോളം പേർക്ക് പരിക്കേറ്റത് രാമപുരത്തിന്റെ അതിർത്തി വിട്ട് കേരളമാകെ വാർത്തയായി.കോട്ടയം മീഡിയാ ഉൾപ്പെടെയുള്ള ഓൺലൈൻ പത്രങ്ങളിലൂടെ ലോകം മുഴുവൻ വാർത്ത അറിഞ്ഞു.പാലാ ബന്ധമുള്ള വിദേശത്തുള്ളവരും ഒക്കെ നാട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ അറിഞ്ഞു കൊണ്ടാണിരുന്നത്.

ആദ്യത്തെ വെടിപൊട്ടിച്ചത് കേരളാ കോൺഗ്രസ് (എം)ആയിരുന്നു.പ്രാദേശിക നേതാക്കൾ പരിക്കേറ്റവരെ സന്ദർശിക്കുകയും.ചികിത്സയ്ക്കുള്ള പണം സർക്കാർ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷും,വൈസ് പ്രസിഡണ്ട് സണ്ണി  പൊരുന്നക്കോട്ടും ചടുലമായ നീക്കങ്ങളിലൂടെ മറ്റു രാഷ്ട്രീയക്കാരെ അമ്പരപ്പിച്ചു അവരെ വള്ളപ്പാട് പിന്നിലാക്കി .അപകടം മണത്ത കേരളാ കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പൻ ഉടൻ തന്നെ പ്രസ്താവനയുമായി രംഗത്തെത്തി.അദ്ദേഹവും ആവശ്യപ്പെട്ടത് പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് തന്നെ.അദ്ദേഹം തന്റെ ചാനലായ കേരളാ കർഷക മീഡിയയിലൂടെ അത് ഉന്നയിക്കുകയും ചെയ്തു.

പിന്നെയുള്ളത് സ്ഥലം എം എൽ എ യുടെ ഊഴമായിരുന്നു .മാണി സി കാപ്പന് ധാരാളം വോട്ടുകൾ ലഭിക്കുന്ന മേഖലയാണ് രാമപുരം. അദ്ദേഹവും പരിക്കേറ്റവരുടെ  ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഇന്ന് കൂടുതൽ രാഷ്ട്രീയ പാർട്ടികൾ കുറുക്കൻ വിരുദ്ധ പ്രസ്താവനയുമായി രംഗത്ത് വരാൻ സാധ്യതയുണ്ട്.പഞ്ചായത്ത്  ഓഫീസിലേക്ക് മാർച്ച് വരെ പല സംഘടനകളും പ്ലാൻ ചെയ്യുന്നുണ്ട്.

ഉടൻ തന്നെ വരൻ പോകുന്ന രാമപുരം സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്ഥികളെല്ലാം തന്നെ ഇന്ന് മുതൽ കുറുക്കൻ വിരുദ്ധ പ്രസ്താവനയുമായി രംഗത്തിറങ്ങുമെന്നാണ് അറിവായിട്ടുള്ളത്.ചില സംഘടനകൾ പകൽ പന്തം കൊളുത്തി പ്രകടസനവും പ്ലാൻ ച്യ്തിട്ടുണ്ട്.രാമപുരം സഹകരണ ബാങ്ക്തെരെഞ്ഞെടുപ്പ് കഴിയും വരെയും പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നീക്കം.എന്നാൽ ഇത്തവണ ബാങ്ക് പിടിച്ചെടുക്കുമെന്നാണ് കേരളാ കോൺഗ്രസ് (എം) വൃത്തങ്ങൾ പറയുന്നത്.അതിനുള്ള മെമ്പർഷിപ്പ് ചേർക്കലുകൾ വീട് വീടാന്തരം കയറിയിറങ്ങി  ചെയ്യുന്നുണ്ട്.എന്നാൽ യു  ഡി എഫ് ആവട്ടെ പതിവ് നിസംഗതയിൽ തന്നെയാണ് ഇപ്പോഴും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version