Kerala
മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ റെയ്ഡ്; പിടികൂടിയത് 100 കിലോ പഴകിയ മീൻ
പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്ന് റെയ്ഡ്. പിടികൂടിയത് 100 കിലോ പഴകിയ മീൻ. നഗരത്തിലെ ഏഴ് മത്സ്യ ഹോൾസെയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 36 സാമ്പിളുകൾ മൊബൈൽ ടെസ്റ്റിംഗ് ലാബിൽ പരിശോധിച്ചു.
ഇതോടൊപ്പം പട്ടാമ്പി നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.