തിരൂരങ്ങാടി: വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കത്തിനശിച്ചു.

മമ്പുറം മഖാമിന് മുന്‍വശം എ.പി. അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വീടിനും സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാത്രി 12.30-ഓടെയാണ് സംഭവം. ആളപായമില്ല.
വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ടി.വി.എസ്. ഐക്യൂബ് എസ് ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും റൂമിലേക്കും പടര്‍ന്നു. റൂമിലുണ്ടായിരുന്ന എ.സി, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു.
