ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് യാത്രക്കാര്‍ മരിച്ചു.വ്യാഴാഴ്ച രാവിലെ ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചിനടുത്തുള്ള കിസാൻ പാതിലാണ് അപകടം ഉണ്ടായത്.

ദില്ലിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ഒരു ഡബിൾ ഡെക്കർ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് അറുപത് യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.


