ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് ഇന്ന് :വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വർധിപ്പിക്കാൻ സാധ്യത - Kottayam Media

Kerala

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് ഇന്ന് :വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വർധിപ്പിക്കാൻ സാധ്യത

Posted on

തിരുവനന്തപുരം: കേരളബജറ്റ് വെള്ളിയാഴ്ച ഒമ്പതിന് നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വർധിപ്പിക്കാൻ സാധ്യതയുണ്ട്.സർക്കാർസേവനങ്ങൾക്കും നിരക്ക് ഉയരും. ക്ഷേമപെൻഷൻ 100 രൂപ കൂട്ടാനും സാധ്യതയുണ്ട്. മോട്ടോർവാഹനങ്ങളുടെ ചില നികുതികളും കൂട്ടിയേക്കാം.

ഡി.എ. കുടിശ്ശികയും ലീവ് സറണ്ടറും നൽകാത്തതിൽ ജീവനക്കാർ അസംതൃപ്തരാണ്. കർഷകരുടെ വരുമാനം കൂട്ടാനുള്ള ചില പദ്ധതികളും പ്രഖ്യാപിക്കും.സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ–പുരുഷ തുല്യതയ്ക്കും പ്രാധാന്യം നൽകുന്ന ഒട്ടേറെ പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് പ്രസംഗത്തിന്റെ കവർ ചിത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുത്തതായാണു സൂചന. ക്ഷേമ പെൻഷനിൽ 100 രൂപ വർധനയും ധനമന്ത്രിയുടെ പരിഗണനയിലുണ്ട്.

ഇന്ധനത്തിനൊപ്പം പുതിയ സെസ് ഏർപ്പെടുത്തണമെന്ന ശുപാർശ ധനവകുപ്പിനു ലഭിച്ചിരുന്നെങ്കിലും നടപ്പാക്കിയാലുള്ള ജനരോഷം സർക്കാർ ഭയക്കുന്നുണ്ട്. കേന്ദ്രത്തിൽ നിന്നു കിട്ടിക്കൊണ്ടിരുന്ന തുകയിൽ 25,000 കോടിയെങ്കിലും അടുത്ത വർഷം കുറവു വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതു നികത്തുന്നതിന് പരമാവധി വരുമാനം ബജറ്റിൽ ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version