മുണ്ടക്കയത്ത് ഓട്ടോക്കാരും,കാർ യാത്രികരും തമ്മിൽ പൊരിഞ്ഞ തല്ല് - Kottayam Media

Crime

മുണ്ടക്കയത്ത് ഓട്ടോക്കാരും,കാർ യാത്രികരും തമ്മിൽ പൊരിഞ്ഞ തല്ല്

Posted on

മുണ്ടക്കയം :മുണ്ടക്കയം ടൗണിനടുത്ത് ഓട്ടോക്കാരും.,കാർ യാത്രികരും തമ്മിൽ സംഘർഷം.പൈങ്ങണ ജങ്ഷനിലാണ് പൊരിഞ്ഞ അടി നടന്നത്.അടുത്ത ജങ്ഷനിലെ സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഓട്ടോയ്ക്കിട്ട് ടവേര കാർ തട്ടിയിട്ട് നിർത്താതെ പോയതിനെ തുടർന്നാണ് സംഘർഷം ആരംഭിക്കുന്നത്.

 

കാറ്  നിർത്താത്തതിനെ തുടർന്ന് പ്രകോപിതരായ ഓട്ടോക്കാർ ഓട്ടോയുമായി കാറിനെ പിന്തുടർന്ന് തടഞ്ഞിടുകയായിരുന്നു.തുടർന്ന് കാറിലുള്ള യാത്രക്കാർ ഇറങ്ങുകയും വാഗ്‌വാദത്തിനിടെ അടിക്കുകയുമായിരുന്നു.രണ്ടു കൂട്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി രംഗം ശാന്തമാക്കി.ഇരു കൂട്ടരെയും ആശുപത്രിയിൽ പ്രഥമ ശുശ്രുഷകൾക്കായി പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version