Kerala

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: താൻ പറഞ്ഞുവെന്ന് ആരോപിച്ച് കെട്ടിച്ചമച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ വെച്ചുകൊണ്ട് ‘തൽസമയം മീഡിയ’ എന്ന ഓൺലൈൻ മാധ്യമം കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നത്.

ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്.

തന്‍റെ പേരും ചിത്രവും വച്ച് വ്യാജ വാർത്തകൾ അടിക്കുന്നു, ഞാൻ പറഞ്ഞിട്ട് പോലും ഇല്ലാത്ത കാര്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത് എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top