സംസ്ഥാനത്ത് എം ഡി എം എ വേട്ട. രണ്ട് ഇടങ്ങളിൽ നിന്നായി എംഡിഎംഎ പിടിച്ചെടുത്തു. തൃശ്ശൂരിൽ നിന്ന് 120 ഗ്രാം എംഡി എം എ യും തിരുവനന്തപുരത്ത് നിന്ന് 200 ഗ്രാം എം ഡി എം എ യുമാണ് എക്സൈസ് പിടിച്ചെടുത്തത്.

ബാംഗ്ലൂരിൽ നിന്നും വോൾവോ ബസിൽ തിരുവനന്തപുരം കല്ലമ്പലത്തേക്ക് കൊണ്ടുവന്ന എം ഡി എം എ യാണ് അമരവിള ചെക്പോസ്റ്റിൽ എക്സൈസ് പിടി കൂടിയത്. സംഭവത്തിൽ കൊല്ലം സ്വദേശി സുഖൈലിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.


