ഓരോ മനുഷ്യനും ഓരോ പുസ്തകമാണ്. ഒരാളെ കേൾക്കുമ്പോൾ നമ്മൾ മനുഷ്യപുസതകം വായിക്കുകയാണ്:ജോർജ് കുളങ്ങര - Kottayam Media

Kerala

ഓരോ മനുഷ്യനും ഓരോ പുസ്തകമാണ്. ഒരാളെ കേൾക്കുമ്പോൾ നമ്മൾ മനുഷ്യപുസതകം വായിക്കുകയാണ്:ജോർജ് കുളങ്ങര

Posted on

കോട്ടയം :ചേർപ്പുങ്കൽ: ബി.വി.എം. ഹോളി ക്രോസ് കോളേജിലെ ഹൂമൻ ലൈബ്രറിയുടെ ഉദ്ഘാടനം ലേബർ ഇൻഡ്യ സ്ഥാപകൻ ശ്രീ ജോർജ് കുളങ്ങര നിർവ്വഹിച്ചു.

വായനാദിനത്തോടനുബന്ധിച്ച് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അദ്ധ്യക്ഷനായിരുന്നു. ഓരോ മനുഷ്യനും ഓരോ പുസ്തകമാണ്. ഒരാളെ കേൾക്കുമ്പോൾ നമ്മൾ മനുഷ്യപുസതകം വായിക്കുകയാണ്.കേരളത്തിലെ സംരംഭകരിൽ പ്രമുഖനായ ജോർജ് കുളങ്ങര സാറിന്റെ അനുഭവം വിദ്യാർത്ഥികൾ കൗതുകത്തോടെയാണ് ശ്രവിച്ചത്.

കോർഡിനേറ്റർ അനിറ്റ് ജോസ് ഹൂമൻ ലൈബ്രറി യുടെ പ്രവർത്തനരീതി വിശദീകരിച്ചു. അലോങ്കിൻ ജോർജ് സ്വാഗതവും നിരഞ്ജന ജയപ്രകാശ് നന്ദിയും പ്രകാശിപ്പിച്ചു. ഐശ്വര്യ ലക്ഷ്മി കഥക് ഡാൻസ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version