ESA, വാഗമൺ ഭൂമി ദുരന്തം, ലഹരിവിരുദ്ധ പോരാട്ടം; പാലാ രൂപതയുടെ പ്രമേയങ്ങൾക്ക് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അനുകൂല പ്രതികരണം, സമയബന്ധിത ഇടപെടലിന് ഉറപ്പ്.

പാലാ രൂപതയുടെ പാസ്റ്ററൽ- പ്രെസ്ബിറ്ററൽ കൗൺസിലുകൾ അംഗീകരിച്ച പ്രമേയങ്ങളും പാലാ- കോട്ടയം മേഖലയിലെ വിവിധ ജനകീയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും നവംബർ 25-ന് സെക്രട്ടേറിയറ്റിൽ കേരള മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരം പാലാ രൂപത ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ ,

പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. വി. പി. ദേവസ്യ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. സിജി ആന്റണി, പാസ്റ്ററൽ കൗൺസിൽ അംഗവും മുൻ എം.എൽ.എ.യുമായ ശ്രീ. ജോസഫ് വാഴയ്ക്കൻ എന്നിവവർ ഉൾപ്പെട്ട പ്രതിനിധിസംഘമാണ് സമർപ്പിച്ചത്.