കോട്ടയം: കോട്ടയം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി.

സിപിഐഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 26ാം വാര്‍ഡില്‍ ഭാര്യ ബീമ അനസിന് സീറ്റ് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വാഗ്ദാനം ചെയ്ത് ഒടുവില്‍ മത്സരിക്കേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറി അറിയിക്കുകയായിരുന്നു.

20 ദിവസത്തിന് മുകളിലായി സീറ്റ് തരാമെന്ന് നിരന്തരം പറയുന്നുണ്ട്. ഇന്നലെ ലോക്കല്‍ സെക്രട്ടറി വിളിച്ച് സീറ്റ് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. റെഡിയാവുമെന്ന് പറഞ്ഞ് ഇതുവരെ പിടിച്ചുനിര്‍ത്തി’, അനസ് പാറയില്‍ പറഞ്ഞു. ഡിവിഷനില്‍ ഭാര്യയെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്നും അനസ് അറിയിച്ചു. നിലവില്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.