Kerala

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിന് തിളക്കമാർന്ന നേട്ടം

 

ഈരാറ്റുപേട്ട:പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 58-ാമത് കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവൃത്തിപരിചയ മേളയിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ഓവറോൾ നാലാം സ്ഥാനവും നേടിയാണ് സ്കൂൾ മികവ് തെളിയിച്ചത്. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീനിൽനിന്ന് സ്കൂൾ പ്രതിനിധികൾ വിജയത്തിനുള്ള ട്രോഫികൾ ഏറ്റുവാങ്ങി.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമവും കഠിനാധ്വാനവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ മാനേജ്മെന്റ് വിലയിരുത്തി. വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.

സ്കൂളിന്റെ സമഗ്രമായ മികവ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന *വിഷൻ 2029 എക്സലൻസ് പദ്ധതിയുടെ* ഭാഗമായി ആവിഷ്കരിച്ച *മിഷൻ സമ്പൂർണം* പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഈ വിജയമെന്ന് സ്കൂൾ മാനേജർ എം.കെ. അൻസാരി പറഞ്ഞു.

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top