ഗൂഡല്ലൂർ: ഓവേലിയിലെ കിന്റില്‍ കാട്ടാന തേയിലത്തോട്ടം സൂപ്പർവൈസറെ ചവിട്ടി കൊന്നു. പെരിയാർ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്.

ഡിആർസി ഉടമസ്ഥതയിലുള്ള സ്വകാര്യത്തേയിലത്തോട്ടത്തില്‍ സൂപ്പർവൈസറായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ ജോലി സ്ഥലത്തേയ്ക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. തലയ്ക്കും പുറത്തും ചവിട്ടേറ്റ ഷംസുദ്ദീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രദേശത്ത് വനപാലകർ പരിശോധന നടത്തുകയാണ്. ബഹളം കേട്ട് ഓടിയെത്തിയവർ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ അവർക്കു നേരേയും കാട്ടാന പാഞ്ഞടുത്തു.

ഓവേലിയില്‍ രണ്ടു മാസത്തിനിടെ മൂന്നാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. നാട്ടുകാർ വൻ പ്രതിഷേധ സമരമാണ് ഇപ്പോള്‍ ഇവിടെ നടത്തുന്നത്.