Kerala

പിണറായിയുടെയും റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് പൂർത്തിയായി; തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

തിരുവനന്തപുരം: സിഎംആർഎൽ. – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും, മരുമകനും മുൻ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ മിന്നൽ പരിശോധനകൾ പൂർത്തിയായി.

എന്നാൽ പരിശോധന കഴിഞ്ഞ് തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം. പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ട് വാഹനങ്ങളുടെയും ഗ്ലാസുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു. അക്രമാസക്തരായ പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് പോലീസും സിപിഎം പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടി.

തുടർന്ന് സിപിഎം.ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top