തൃശ്ശൂർ: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനായി കെ രാധാകൃഷ്ണൻ എംപി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജാരാകില്ല.

അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം എന്നും അതിനാൽ ഇഡിയോട് സാവകാശം തേടുമെന്നും അറിയിച്ചു. ഭൂസ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം ഹാജരാകാനായിരുന്നു ഇ ഡിയുടെ നിർദ്ദേശം.
കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ

