ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.05 കൂടിയാണ് ഭൂചലനം ഉണ്ടായത്.

റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ ഝഝറിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല.
