പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. 35 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി.

പശ്ചിമ ബംഗാൾ സ്വദേശികളായ ആഷിബുൾ ഷെയ്ഖ്, സന്ദീപ് മണ്ഡൽ, സാമ്രാട്ട് ഷേക്ക്, രാഖി ബുൾ ഷേക്ക് എന്നിവരാണ് പിടിയിലായത്.

ബാഗിൽ ചെറിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.