Kerala

അരൂർ-കുമ്പളം പാലത്തിൽ ട്രെയിനിൽ നിന്ന് കായലിലേക്ക് ചാടി യുവാവ്

അരൂര്‍: ആലപ്പുഴയിൽ നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നും കായലിലേക്ക് ചാടി യുവാവ്.

രക്ഷകരായി മത്സ്യതൊഴിലാളികൾ. ആലപ്പുഴ-ചെന്നൈ എക്‌സ്​പ്രസ് ​അരൂര്‍-കുമ്പളം പാലത്തില്‍ എത്തിയപ്പോഴാണ് യുവാവ് കായലിലേക്ക് ചാടിയത്. പാലക്കാട് മണ്ണാർക്കാട്​ കുമരംപുത്തൂര്‍ വളവനാട് ജാബിറാണ്​ ട്രെയിനിൽനിന്ന്​​ കായലിൽ​ ചാടിയത്.

അടിയൊഴുക്കുള്ള കായലിൽ വീണ യുവാവ്​ ഒഴുക്കില്‍പെട്ടെങ്കിലും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിയ കുറ്റിയില്‍ പിടിച്ചു. ഇതിനിടെ കായലില്‍ മീൻ പിടിച്ചിരുന്ന തൊഴിലാളികളെത്തി രക്ഷപ്പെടുത്തി.

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന് ആലപ്പുഴയിലെത്തി മടങ്ങുകയായിരുന്നു. ട്രെയിനിൽനിന്ന്​ ചാടാനിടയായ സാഹചര്യം വ്യക്തമല്ല. കായലില്‍ വലയിടുകയായിരുന്ന കുമ്പളങ്ങി പൂപ്പനക്കുന്ന് സ്വദേശികളായ വിനോദ് തോമസ്, ജോബി എന്നിവരാണ് വള്ളവുമായെത്തി രക്ഷപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top