നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതനായ ഡോ റാമിനെ പുറത്താക്കാൻ തീരുമാനം. എസ്എഫ്ഐ നേതൃവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

ഡോ. റാമിനെ ഇന്ന് വൈകുന്നേരത്തോടെ പുറത്താക്കും, രണ്ട് പേർക്കെതിരെ അന്വേഷണവും ഉണ്ടായേക്കും, മാനേജ്മെൻ്റിൻ്റെ പ്രതിനിധികൾ നിതിൻ്റെ വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു’: പി എസ് സഞ്ജീവ് വ്യക്തമാക്കി.

നിതിന്റെ മരണത്തിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. കോളേജിലേക്ക് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
തങ്ങളഉടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ധർണ സമരം തുടരുമെന്ന് അറിയിച്ച വിദ്യാർഥികൾ വെളുത്ത കോട്ടൂരി മാറ്റിയാണ് പ്രതിഷേധിച്ചത്.