ഒന്നും പറയണ്ട എന്റെ പൊന്നെ,പൊന്നിന് ചരിത്ര വിലയായാ..യാ..യാ..യാ.. എന്റെ പൊന്നെ - Kottayam Media

Entertainment

ഒന്നും പറയണ്ട എന്റെ പൊന്നെ,പൊന്നിന് ചരിത്ര വിലയായാ..യാ..യാ..യാ.. എന്റെ പൊന്നെ

Posted on

തിരുവനന്തപുരംസംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ വിപണി വില 43000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43040 രൂപയാണ്.

ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിലെ വില 5380 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കൂടി. വിപണി വില 4455 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 73 രൂപയായിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

തൊടുപുഴ ജെയ്‌ക്കോ ജൂവലറിയിൽ സ്വർണ്ണ വില 

ഒരു ഗ്രാം 5380 
ഒരു പവൻ 43040 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version