എ ഐ ക്യാമറ പൊട്ടത്തരം കാണിച്ചെന്ന് കരുതി ലഘൂകരിക്കേണ്ട;മനുഷ്യരാശിയെ തന്നെ കൊല്ലും ഈ നിർമ്മിത ബുദ്ധി - Kottayam Media

Crime

എ ഐ ക്യാമറ പൊട്ടത്തരം കാണിച്ചെന്ന് കരുതി ലഘൂകരിക്കേണ്ട;മനുഷ്യരാശിയെ തന്നെ കൊല്ലും ഈ നിർമ്മിത ബുദ്ധി

Posted on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ രണ്ട് വർഷത്തിനുള്ളിൽ അനേകം മനുഷ്യരെ കൊല്ലാൻ തക്കവണ്ണം കരുത്താർജ്ജിക്കുമെന്ന് മുന്നറിയിപ്പുമായി യു.കെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഉപദേശകൻ മാറ്റ് ക്ലിഫോർഡ്. നിരവധി പേരുടെ മരണങ്ങൾക്ക് തന്നെ കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ നിർമ്മിക്കാൻ എ.ഐയ്ക്ക് കഴിവുണ്ടെന്നാണ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ ചെയർമാൻ കൂടിയായ ക്ലിഫോർഡ് മുന്നറിയിപ്പ് നൽകുന്നത്.

എഐയുടെ നിർമ്മാതാക്കളെ ആഗോള തലത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ മനുഷ്യന്റെ കൈപിടിയിലൊതുങ്ങാത്ത സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടും. നേരത്തെ സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ എഐ മനുഷ്യരാശിയുടെ നാശത്തിന് കാരണമാകും എന്നാണ് പറയുന്നത്. പ്രസ്താവനയെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

മഹാമാരികളും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കഴിവുള്ളതാണ് നിർമ്മിതബുദ്ധി എന്നാണ് വിദഗ്ധർ പറയുന്നത്. ഭീഷണി ലഘുകരിക്കാനായി ആഗോള മുൻ‌ഗണന നൽകണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടതും വലിയ വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version