കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ തെരുവു നായയുടെ ആക്രമണത്തില്‍ ആറുപേർക്ക് കടിയേറ്റു.

കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് പരിസരത്താണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. മുൻ മുനിസിപ്പല്‍ ചെയർമാൻ പി.ജെ. വർഗീസ് അടക്കമുള്ളവർക്കാണ് കടിയേറ്റത്.
പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് നായയെ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പിടികൂടി. നായയ്ക്ക് പേവിഷബാധ ഉള്ളതായി സംശയമുണ്ട്.
