ഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്ന കാര്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം. സ്‌ഫോടനം നടന്ന കാര്‍ ഡല്‍ഹിയില്‍ മണിക്കൂറുകള്‍ കറങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി.

ചെങ്കോട്ടയ്ക്ക് സമീപം കാര്‍ മൂന്ന് മണിക്കൂര്‍ നിര്‍ത്തിയിട്ടു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാര്‍ എത്തി. തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണ് കാറിലുണ്ടായിരുന്നവര്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം.
ട്രാഫിക് സിഗ്നല്‍ കാരണം കാര്‍ നിര്‍ത്തേണ്ടി വന്നതോടെയാണ് മാര്‍ക്കറ്റിന് സമീപം കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇതില്‍ കറുത്ത മാസ്‌ക് വെച്ചയാള്‍ ചെങ്കോട്ടയിലെ പാര്‍ക്ക് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്നത് കാണാം.