India

ഡല്‍ഹി സ്‌ഫോടനം, കാര്‍ ഓടിച്ചത് ഉമര്‍ തന്നെ, ഡിഎൻഎ ഫലം കിട്ടി

ഡല്‍ഹിയില്‍ നടന്നത് ഹീനമായ ഭീകരാക്രമണമെന്ന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം നടന്നത്. ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഔപചാരിക പ്രമേയം പാസാക്കുന്നതിന് മുമ്പായി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് രണ്ട് മിനുട്ട് മൗനം പാലിച്ചു.

സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത് കശ്മീര്‍ സ്വദേശിയായ ഡോ. ഉമര്‍ ഉന്‍ നബി ആണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയില്‍ ഉമര്‍ ആണെന്നാണ് സ്ഥിരീകരണം. സ്‌ഫോടനം നടത്തിയതും ഉമര്‍ തന്നെയാണെന്നാണ് സ്ഥിരീകരണം. ഇതിനിടയില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി പിടിയിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top