India

തമിഴ് നടി സുഭാഷിണി വീട്ടിൽ മരിച്ച നിലയിൽ

തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും അവർ അറിയപ്പെടുന്നുണ്ട്.

ശ്രീലങ്കൻ വംശജയായ സുഭാഷിണി ചെന്നൈ അയ്യപ്പൻതങ്കലിലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. മരണവിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധനയ്ക്കായി അയച്ചു. നടിയുടെ മരണത്തെ ചുറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top