Kerala

ഒഡീഷയിൽ വൈദീകർ നേരിട്ടത് കൊടും ക്രൂരത; വാഹനം തള്ളിയിട്ട് ക്രൂരമായി മർദിച്ചെന്നും വെളിപ്പെടുത്തൽ

ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ ബജ്‌റംഗ്ദൾ ആക്രമണത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ ഇതുവരെയും ആർക്കെതിരെയും കേസെടുത്തിട്ടില്ല. ഗ്രാമവാസികളുടെ ആണ്ട് കുർബാനയ്ക് എത്തിയപ്പോഴാണ് വൈദികരും സംഘവും ആക്രമിക്കപ്പെട്ടത്. വാഹനം തള്ളിയിട്ട് ക്രൂരമായി മർദിച്ചെന്ന് വൈദികൻ  പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് ആക്രമണത്തിനിരയായ വൈദികൻ പറഞ്ഞു.

ആക്രമിക്കാൻ‌ എത്തിയവർ മ​ദ്യപിച്ചിരുന്നതായി വൈദികർ പറയുന്നു. ഇത്തരത്തിൽ ഒരു ദുരനുഭവം ആദ്യമായിട്ടാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.എൺപതോളം പേരുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആളെയാണ് ആദ്യം തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ മർദിക്കുകയും ചെയ്തു. തങ്ങളുടെ ഫോണുകളെല്ലാം ആൾക്കൂട്ടം എടുത്തോണ്ടുപോയെന്ന് വൈദികൻ പറഞ്ഞു. വാഹനം ആക്രമിക്കുകയും തങ്ങളെ ആക്രമിക്കാനും ശ്രമം നടന്നുവെന്ന് വൈദികൻ പറഞ്ഞു.

മതപരിവർത്തനമാണ് ലക്ഷ്യമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ശരിക്കും ഭയന്ന് പോയെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. പൊലീസ് എത്തിയാണ് തങ്ങളെ പുറത്തുകൊണ്ടുവന്നതെന്ന് കന്യാസ്ത്രീകൾ‌ പറഞ്ഞു. രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തത്. ബജ്‍രംഗ്ദൾ പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മതപരിവർത്തനം ആരോപിച്ച് പ്രവർത്തകർ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നു

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top