രണ്ടുതവണ ചന്ദ്രനിലേക്കുപോയ ആദ്യ ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു. 97 വയസ്സായിരുന്നു. ഇല്ലിനോയിലെ ലേക്ക് ഫോറസ്റ്റിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

നാസയുടെ പരാജയപ്പെട്ട ചാന്ദ്രദൗത്യം അപ്പോളോ 13-ന്റെ കമാൻഡറും ജിം ലോവൽ എന്നറിയപ്പെട്ടിരുന്ന ജെയിംസ് ആർതർ ലോവൽ ആയിരുന്നു. നാസയിൽ ഏറ്റവുംകൂടുതൽ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാൾ കൂടിയാണ് അന്തരിച്ച ജിം ലോവൽ.
1968-ൽ, ലോവൽ, ഫ്രാങ്ക് ബോർമാൻ, വില്യം ആൻഡേഴ്സ് എന്നിവരടങ്ങിയ അപ്പോളോ 8 ക്രൂ ആയിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ആദ്യമായി ചന്ദ്രനിലേക്ക് പറന്ന് അതിനെ വലംവച്ചത്. അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല, പക്ഷേ ബഹിരാകാശ മത്സരത്തിൽ അവർ യുഎസിനെ സോവിയറ്റുകളെക്കാൾ മുന്നിലെത്തിച്ചു.
