കന്യാകുമാരി: വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാല് പേര്‍ക്ക് ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിലെ ഇണയം പുത്തന്‍തുറ മീനവ ഗ്രാമത്തിലാണ് സംഭവം. പുതുക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

പുണ്യ അന്തോണിയോസ് ദേവാലയത്തിന്റെ വാര്‍ഷിക ഉത്സവം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. അലങ്കാര പണികള്‍ക്കായി ഉയരമുള്ള ഇരുമ്പ് ഏണി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി കൊണ്ടുപോകുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേൽക്കുകയായിരുന്നു.
വിജയന്‍ (52), ജസ്റ്റസ് (35), സോഫന്‍ (45), മധന്‍ (42) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

