മലപ്പുറം ഒളമതിലിൽ മൂന്ന് മാസമായ ആൺ കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

45കാരിയായ മിനിയും കുഞ്ഞുമാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനുളളിൽ നിന്ന് മിനി എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പും മഞ്ചേരി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മരണത്തിൽ ആർക്കും പങ്കില്ല. ആരെയും കുറ്റപ്പെടുത്താനില്ല. കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നാണ് കുറിപ്പിലുളളത്. കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. മിനിയുടെ ഭർത്താവിന്റെ വീട് മാവൂരാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

