കണ്ണൂര്‍: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് പ്രായം.

പള്ളിപ്പൊയിലില്‍ കിണര്‍ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു