പാലാ : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്നു ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു.

പരുക്കേറ്റ ഓട്ടോഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപാമായിരുന്നു അപകടം.