കോട്ടയം: വിശുദ്ധര്‍ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.

മതങ്ങളും മനുഷ്യരും വിവേകപൂര്‍ണമായ തീരുമാനം എടുക്കണമെന്ന് മലങ്കരസഭാധ്യക്ഷന്‍ പറഞ്ഞു. വെടിക്കെട്ട് ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് കാതോലിക്കാ ബാവാ നിര്‍ദേശിച്ചു. ഒരു വര്‍ഷത്തെ പെരുന്നാളില്‍ നിന്ന് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിര്‍മ്മിച്ച് മാതൃക തീര്‍ക്കാനും ബാവ ആഹ്വാനം ചെയ്തു.