കെന്റക്കി: യുഎസിലെ മിഡ്‌വെസ്റ്റ്, സൗത്ത് മേഖലകളിൽ അർധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ 25 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ മുന്നറിയിപ്പ് നൽകി. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മിസൗറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ കാര സ്‌പെൻസർ പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

സെന്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നുവീണു. പള്ളി വളണ്ടിയർ ആയിരുന്ന പട്രീഷ്യ പെനെൽട്ടൺ എന്നയാൾ കൊല്ലപ്പെട്ടതായാണ് വിവരം.

