ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ.

ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകം ആണെന്ന് ദുബായ് പോലീസ് അറിയിച്ചു.

പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പോലീസിന്റെ പിടിയിലായതാണ് വിവരം. കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കരാമയിൽ ഈ മാസം നാലിനായിരുന്നു സംഭവം.

