കാട്ടാക്കടയിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട പോക്സോ കോടതിക്ക് സമീപത്തുള്ള പ്രിന്റിംഗ് പ്രസിൽ വെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്.

പെട്രോൾ നിറച്ച കുപ്പിയെടുത്ത് ഭീഷണി മുഴക്കിയ ശേഷമായിരുന്നു ആത്മഹത്യ. പ്രിന്റിങ് പ്രസിലേക്ക് യുവാവ് പെട്ടെന്ന് കയറിവരികയും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്ന് പറയുകയും ചെയ്തു. പിന്നാലെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. തീ ആളിക്കത്തിയതിൽ അവിടെയുണ്ടായിരുന്ന ജീവനക്കാരിക്ക് പൊള്ളലേറ്റു. മരിച്ചയാള്‍ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.