India

ഇന്ത്യൻ വിദ്യാർത്ഥിനി അമേരിക്കയിൽ മരിച്ച നിലയിൽ

വാഷിങ്ടൻ: ഇന്ത്യക്കാരിയായ വിദ്യാർഥിനിയെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യർലാ​ഗഡ്ഡ (23)യാണ് മരിച്ചത്.

ഒപ്പം താമസിക്കുന്നവരാണ് വെള്ളിയാഴ്ച രാജ്യലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടത്. കുറച്ചു ദിവസമായി രാജ്യലക്ഷ്മിയ്ക്കു കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. മൂന്ന് ദിവസം മുൻപ് വീട്ടിലേക്കു വിളിച്ചപ്പോൾ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

അതേസമയം വിദ്യാർഥിനിയുടെ മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ടെക്സസിലെ എ ആൻഡ് എം സർവകലാശാലയിൽ എംഎസ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് രാജ്യലക്ഷ്മി.

അടുത്തിടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. അമേരിക്കയിൽ തന്നെ ജോലിക്കായി ശ്രമം നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top